പത്തുമിനിറ്റിൽ ഒരു വിഭവം
May 25, 2026, 12:25 IST
ചേരുവകൾ
തക്കാളി
സവാള
പച്ചമുളക്
മല്ലിയില
മുട്ട
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു സവാള അരിഞ്ഞു പാനിലേയ്ക്കു മാറ്റി അടുപ്പിൽ വെച്ച് വഴറ്റിയെടുക്കുക. രണ്ട് തക്കാളി ചെറുതായരിഞ്ഞത്, രണ്ടു പച്ചമുളക് എന്നിവ കൂടി ചേർക്കുക. എരിവിനാവശ്യത്തിന് മുളക് പൊടിയും അൽപ്പം ഉപ്പും കൂടി ചേർത്തു നന്നായി ഇളക്കുക. അതിലേയ്ക്ക് മൂന്നോ നലോ മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി ലഭ്യമെങ്കിൽ അൽപ്പം മല്ലിയില കൂടി ചേർക്കുക. ചോറിനൊപ്പം ചൂടോടെ കഴിക്കാൻ കറി തയ്യാർ.
.jpg)

