ദിൽകുഷ് സിംപിളായി വീട്ടിലുണ്ടാക്കാം

dilkush
dilkush

ചേരുവകൾ

മൈദ – 2 കപ്പ്

ഈസ്റ്റ് – 1 ടീസ്പൂൺ

പഞ്ചസാര – 2 ടേബിൾസ്പൂൺ

ചൂട് പാൽ – 1/2 കപ്പ്

എണ്ണ – 2 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

നാളികേരം – 1കപ്പ്

ടൂട്ടി ഫ്രൂട്ടി – 1/4 കപ്പ്

ചെറി – 50 ഗ്രാം

കശുവണ്ടി – 1 ടേബിൾസ്പൂൺ

ബദാം – 1 ടേബിൾസ്പൂൺ

ഏലയ്ക്ക – 1 ടീസ്പൂൺ പൊടിച്ചത്

പാൽപ്പൊടി – 1 ടേബിൾസ്പൂൺ

പഞ്ചസാര – 3 ടേബിൾസ്പൂൺ പൊടിച്ചത്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ചൂട് പാൽ ഒഴിച്ച്, പഞ്ചസാര, ഈസ്റ്റ് എന്നിവ ചേർത്ത് അഞ്ച് മിനിറ്റ് വയ്ക്കുക.

ഈസ്റ്റ് മിക്‌സിലേക്ക് മൈദ, എണ്ണ, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച് മാവ് തയാറാക്കാം.

മാവ് ഒരു മണിക്കൂർ പൊങ്ങാൻ വയ്ക്കുക.

പൊങ്ങി വന്ന മാവ് ചെറുതായി കുഴച്ച് രണ്ടായി ഭാഗിക്കുക.

ഇത് കുറച്ച് കട്ടിയായി പരത്തി എടുക്കുക. പരത്തിയ മാവ് ഒരു പ്ലേറ്റിലേക്ക് മാറ്റുക.

ഫില്ലിങ് തയാറാക്കാൻ തേങ്ങ തിരുമ്മിയത്, ടൂട്ടിഫ്രൂട്ടി, ചെറി, കശുവണ്ടി അരിഞ്ഞത്, ബദാം അരിഞ്ഞത്, ഏലയ്ക്കപൊടിച്ചത്, പാൽപ്പൊടി, പഞ്ചസാര പൊടിച്ചത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

തയാറാക്കിയ ഫില്ലിങ് പരത്തി എടുത്ത ഷീറ്റിന്റെ നടുവിൽ നിരത്തുക.

ഷീറ്റിന്റെ വശങ്ങളിൽ വെള്ളം തേച്ച് ബാക്കി ഉള്ള മാവ് പരത്തി മുകളിൽ വച്ച് ഒട്ടിക്കുക.

ഇത് അര മണിക്കൂർ പൊങ്ങാൻ വയ്ക്കുക.

മുപ്പത് മിനിറ്റിന് ശേഷം മുകളിൽ കുറച്ച് പാൽ തേച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക.

ബേക്ക് ചെയ്ത് എടുത്ത ഉടനെ മുകളിൽ കുറച്ച് ബട്ടർ തേച്ച് തണുക്കാൻ വയ്ക്കുക.

Tags