ടേസ്റ്റി ദിൽഖുഷ് ; ഇതാ ഈസി റെസിപ്പി

dilkush

ആവശ്യമായവ

മാവ് തയ്യാറാക്കാൻ :

മൈദ - 2.½ കപ്പ്
യീസ്റ്റ് - 2 ടീ സ്പൂൺ
മുട്ട - 1
പഞ്ചസാര - 3ടേബിൾ സ്പൂൺ
ഓയിൽ - ¼ കപ്പ്
ഉപ്പ് - ½ ടീ സ്പൂൺ
ചൂടുവെള്ളം - 3 ടീ സ്പൂൺ
പാൽ - ¼ കപ്പ്

ഫില്ലിംഗിന് :

തേങ്ങ - 1 കപ്പ്
പഞ്ചസാര - 2 ടേബിൾ സ്പൂൺ
ഏലയ്ക്ക - 3
ടൂട്ടി ഫ്രൂട്ടി/ ചെറി - 3 ടേബിൾ സ്പൂൺ
നെയ്യ് - 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം യീസ്റ്റും പഞ്ചസാരയും ചൂടു വെള്ളവും മിക്സ് ചെയ്ത് 10 മിനുറ്റ് വെയ്ക്കുക. അതിനു ശേഷം മൈദ ,മുട്ട , പാൽ, ഓയിൽ, ഉപ്പ്, യീസ്റ്റ് മിക്സ് ചേർത്ത് കുഴച്ച് നനഞ്ഞ തുണികൊണ്ട് മൂടി 2 മണിക്കൂർ പൊങ്ങാൻവെയ്ക്കുക.

ഫില്ലിംഗിനു വേണ്ട തേങ്ങ, പഞ്ചസാര, ഏലയ്ക്ക മിക്സിയിൽ ഒന്നു ക്രഷ്‌ ചെയ്തെടുക്കുക.നെയ്യ് ചൂടാക്കി തേങ്ങകൂട്ട് ഇട്ട് ഒന്നു വഴറ്റുക. ടൂട്ടി ഫ്രൂട്ടി ചേർത്തു മാറ്റിവെക്കുക.

ഇനി മാവ് പൊങ്ങി വന്നാൽ അതിനെ രണ്ടായി ഭാഗിക്കുക. അത് അര ഇഞ്ച് കനത്തിൽ ചപ്പാത്തി പോലെ പരത്തുക. പരത്തിയ ഒരു മാവെടുത്ത് ബേക്കിംഗ് ട്രേയിൽ വെച്ച് അതിന്റെ മുകളിൽ ഫില്ലിംഗ് വെക്കുക. അതിനു ശേഷം അതിന്റെ മുകളിൽ രണ്ടാമത്തെ മാവ് കൂടി വെച്ച് നല്ലപോലെ എല്ലാ സൈഡും അടിയിലേക്ക് ഒട്ടിച്ചു കൊടുക്കുക. ഒരു 10 മിനുറ്റ് കൂടെ മുടിവെയ്ക്കുക.

മുട്ട അടിച്ചത് ഒരു ബ്രഷ് കൊണ്ടോ സ്പൂൺ കൊണ്ടോ മേൽഭാഗത്ത് നന്നായി പുരട്ടി കൊടുക്കുക. പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180°c ൽ 30 മിനുറ്റ് ബേക്ക് ചെയ്യുക. ദിൽഖുഷ് അഥവ തേങ്ങബൺ റെഡി..

Tags