പ്രതിരോധശേഷിയും ദഹനാരോഗ്യവും വർധിപ്പിക്കാം
ചേരുവകൾ
നെല്ലിക്ക- 500ഗ്രാം
കല്ലുപ്പ്- 1 ടേബിൾസ്പൂൺ
നാരങ്ങ- 1
ഇഞ്ചി- ആവശ്യത്തിന്
പഞ്ചസാരപ്പൊടി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി തുടച്ചെടുക്കാം. അവ കുരുകളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
ശേഷം കുറച്ച് ഉപ്പ് കല്ല് പൊടിച്ചെടുത്തതും, ഒരു നാരങ്ങ പിഴഞ്ഞതും, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്ത് അരച്ചെടുക്കാം.
ഇത് ഒരു കോട്ടൺ തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കാം. അരിച്ചെടുത്ത ജ്യൂസ് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.
കുടിക്കേണ്ടപ്പോൾ ഒരു ഗ്ലാസിൽ കുറച്ച് ഐസ്ക്യൂബിടാം.
അതിലേയ്ക്ക് അൽപം പൊടിച്ച പഞ്ചസാര ചേർക്കാം.
ശേഷം കുറച്ച് വെള്ളവും തയ്യാറാക്കി വച്ച നെല്ലിക്ക ജ്യൂസും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ആസ്വദിച്ചു കുടിച്ചു നോക്കൂ.
ഗുണങ്ങൾ
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ ശേഷി വർധിപ്പിക്കും.
ഈ ജ്യൂസ് ദഹനാരോഗ്യം മെച്ചപ്പെടുത്താം. ഇത് കുടലിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അനുഗുണമാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.
ഈ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ചർമ്മത്തിനും അനുഗുണമാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഈ ജ്യൂസ് അമിതമായി കുടിക്കുന്നത് അസിഡിറ്റിക്കോ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര കുറയുന്നതിനോ കാരണമാകും. അതിനാൽ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നതിനു മുമ്പ് ഒരു ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശം തേടുന്നത് നല്ലതാണ്, പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുല്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ.
.jpg)


