വ്യത്യസ്ത രുചിയില്‍ എഗ്ഗ് മോളി
Feb 4, 2026, 09:40 IST
1. വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ
2. മുട്ട – നാല്
3. ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
4. പച്ചമുളക് – നാല്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
5. സവാള – രണ്ട്, അരിഞ്ഞത്
6. മഞ്ഞൾപൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. വെള്ളം – അരക്കപ്പ്
8. തേങ്ങാപ്പാൽ – രണ്ടു കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഇഡ്ഡലിത്തട്ടിൽ ഓരോ കുഴിയിലും മയം പുരട്ടി ഓരോ മുട്ട വീതം പൊട്ടിച്ചൊഴിച്ച് ആവിയിൽ വേവിക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി വഴറ്റിയ ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്തു വഴറ്റുക. ഇതിൽ സവാളയും ചേർത്തു വഴറ്റണം.
∙ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തശേഷം അരക്കപ്പ് വെള്ളം ചേർത്തു തിളപ്പിക്കണം.
∙ തേങ്ങാപ്പാൽ ചേർത്ത ശേഷം മുട്ട വേവിച്ചതും ചേർത്തു തിളപ്പിക്കണം.
.jpg)


