നാലുമണി പലഹാരം: കു‍ഴിപ്പനിയാരം

KuzhiPaniyaram

അവശ്യ ചേരുവകൾ

    ഇഡ്ഡലി മാവ്- 300 ഗ്രാം
    ചുവന്നുള്ളി അരിഞ്ഞത്- 15 എണ്ണം
    തേങ്ങ ചിരകിയത്- കുറച്ച്
    പച്ചമുളക്-2
    കടുക്-ആവശ്യത്തിന്
    കറിവേപ്പില
    ഉപ്പ്
    എണ്ണ
    മല്ലിയില

തയ്യാറാക്കുന്ന രീതി

ചുവന്നുള്ളി അരിഞ്ഞ്, പച്ചമുളക് ചെറുതായി നുറുക്കി പച്ചമുളക്, കറിവേപ്പില എന്നിവ തയ്യാറാക്കി വെയ്ക്കുക. എന്നിട്ട് എണ്ണ ചൂടാക്കി കടുക് പൊട്ടിയ്ക്കുക അതിലേക്ക് നേരത്തെ തയ്യാറാക്കിയ ഉള്ളുയും പച്ചമുളകും കറിവേപ്പിലയും ഇടുക. എന്നിട്ട് അതിലേക്ക് തേങ്ങ ചിരകിയത് കൂടി ചേർത്ത് വെയ്ക്കുക. എന്നിട്ട് ഈ കൂട്ട് വാങ്ങി വെയ്ക്കുക.

tRootC1469263">

കു‍ഴിപ്പനിയാരംഉണ്ടാക്കാനായി എടുത്തിരിക്കുന്ന ഇഡ്ഡലി മാവിൽ ഉപ്പു ചേർത്തിളക്കുക നേരത്തെ തയ്യാറാക്കിയ കൂട്ടും ഇതിലേക്ക് ചേർക്കുക.

ഉണ്ണിയപ്പച്ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണയൊഴിയ്ക്കുക. നല്ല പോലെ ചൂടാകുമ്പോൾ തീ കുറച്ചു വെയ്ക്കുക. എന്നിട്ട് ഉണ്ണിയപ്പചട്ടിയിലേക്ക് നേരത്തെ തയ്യാറാക്കിയ മാവ് ഒ‍ഴിക്കുക അതിനു ശേഷം അതിന്റെ മുകളിൽ കുറച്ചു വെളിച്ചെണ്ണ കൂടി ഒ‍ഴിക്കുക.

ഒരു ‍ഭാഗം വെന്തു എന്ന് മനസിലാകുമ്പോൾ മറിച്ചിട്ട് മറുഭാഗവും വേവിക്കുക. ഇളം ബ്രൗൺ നിറം ലഭിക്കുമ്പോൾ ഇത് എടുക്കാം രുചിയൂറിയ പനിയാരം തയ്യാർ

Tags