നാവിൽ വെള്ളമൂറിക്കും നാടൻ കടലക്കറി

kadalakkari

ചേരുവകള്‍ :
• കടല - 1കപ്പ്‌
• സവാള - 1 medium [70g]
• ഇഞ്ചി -1 ചെറുത് [4g]
• വെളുത്തുള്ളി - 5-6 അല്ലി [5g]
• പച്ചമുളക് - 1
• കറിവേപ്പില - 2 കതിര്‍
• മുളകുപൊടി - 3/4 tbs
• മല്ലിപ്പൊടി - 1 tbs
• മഞ്ഞള്‍പ്പൊടി - 1/4 tsp
• പെരുംജീരകം പൊടിച്ചത് - 3/4 tbs
റെസിപ്പി വീഡിയോ കാണുന്നതിനു ലിങ്കില്‍ ക്ലിക്ക് ചെയ്യൂ
ഉണ്ടാക്കുന്ന വിധം :
• കടല 8 മണിക്കൂര്‍ കുതിര്‍ത്ത്‌ എടുക്കുക
• നന്നായി കഴുകിയ ശേഷം കുക്കറിലേക്ക്‌ ഇടുക
• ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക
• പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക
• ആദ്യത്തെ വിസില്‍ വന്ന ശേഷം തീ കുറച്ചുവച്ച് 25 മിനിട്ട് വേവിക്കുക.കടലനന്നായി വെന്തലാണ് രുചി ഉണ്ടാവൂ
• വെന്ത കടലയില്‍ നിന്നും ഒരു സ്പൂണ്‍ എടുത്തു ഒന്ന് ഉടച്ച് എടുക്കാം.ഇത് ഗ്രേവിയില്‍ ചേര്‍ക്കുമ്പോള്‍ കറിക്ക് കൂടുതല്‍ കൊഴുപ്പ് കിട്ടും.
• മസാല തയ്യാറാക്കാന്‍ ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക.വെളിച്ചെണ്ണ ചേര്‍ത്താല്‍ കൂടുതല്‍ നല്ലത്
• അരിഞ്ഞെടുത്ത സവാള ചേര്‍ത്ത് വഴറ്റുക
• ഇതിലേക്ക് ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക
• പച്ചമുളകും വേപ്പിലയും ചേര്‍ക്കുക
• ഇത് പൊന്‍നിറമായി തുടങ്ങിയാല്‍ തീ കുറയ്ക്കാം..
• ഇനി പൊടികള്‍ എല്ലാം ചേര്‍ത്ത് കുറച്ചു നേരം കൂടി ഇളക്കുക
• ഇതിലേക്ക് വേവിച്ച കടലയും അത് വെന്ത വെള്ളവും കൂടി ചേര്‍ക്കുക..ആവശ്യമെങ്കില്‍ കുറച്ചു ചൂടുവെള്ളം കൂടി ചേര്‍ക്കാം
• ഇനി മൂടി വച്ച് 3-4 മിനിട്ട് ചെറിയ തീയില്‍ തിളപ്പിക്കുക.
• ഇതിലേക്ക് ഉടച്ച കടല ചേര്‍ത്ത് ഒന്നുകൂടി ചൂടാക്കിയ ശേഷം തീ ഓഫ് ചെയ്യുക.
• മുകളിലേക്ക് അല്പം പെരുംജീരകംപൊടിയും വേപ്പിലയും തൂകാം.
• ചൂടോടെ വിളമ്പാം

Tags