രുചികരമായ ഇഡലി പൊടി തയ്യാറാക്കാം

Idli powder to eat with idli and dosa
Idli powder to eat with idli and dosa
ആവശ്യമുള്ള ചേരുവകൾ
കടല പരിപ്പ് – കാൽ കപ്പ്
ഉഴുന്ന് – അര കപ്പ്
വെളുത്തുള്ളി – 4 അല്ലി
വറ്റൽ മുളക് – 8
കുരുമുളക് – 1 tsp
കാശ്മീരി മുളക് – 4
എള്ള് – 1 ടീ സ്പൂൺ
കായം – 1 ചെറിയ കഷ്ണം
കറിവേപ്പില – 4 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നതിനായി പാൻ ചൂടായതിനു ശേഷം അതിലേക്ക് കു വറ്റൽ മുളകും, കാശ്മീരി മുളകും ചേർത്ത് മുക്കാൽ ഭാഗം റോസ്റ്റ് ചെയ്തെടുക്കുക. അതിലേക്കു കറിവേപ്പില കൂടി ചേർത്ത് വറുത്തെടുക്കാം . ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെയ്ക്കുക. അതേപാനിൽ കടല പരിപ്പ്, ഉഴുന്ന്, എള്ള്, കുരുമുളക്, വെളുത്തുള്ളി എന്നിവ നന്നായി വറുക്കുക. 
ഇതും പാത്രത്തിലേക്ക് മാറ്റിവെയ്ക്കുക. ഇതേ പാനിൽ തന്നെ കായം കൂടി ഡ്രൈ റോസ്റ്റ് ചെയ്യുക. ഇതെല്ലാം നന്നായി തണുത്ത ശേഷം മിക്സിയിൽ അധികം അരയാതെ തരിതരിയായി പൊടിച്ചെടുക്കുക. രുചികരമായ ഇഡലി പൊടി തയ്യാർ .

Tags