രുചികരമായി ഇടിയപ്പം

idiyappam
idiyappam
ചേരുവകൾ
    അരിപ്പൊടി
    വെള്ളം
    വെളിച്ചെണ്ണ
    ഉപ്പ്
    കടുക്
    ഉഴുന്ന് പരിപ്പ്
    കടലപരിപ്പ്
    വറ്റൽമുളക്
    പച്ചമുളക്
    കറിവേപ്പില
    തേങ്ങ
    ഉപ്പ്
    നാരങ്ങ 
    മല്ലിയില
തയ്യാറാക്കുന്ന വിധം
    അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് അരിപ്പൊടി ചേർത്ത് 5 മിനിറ്റ് വറുക്കാം.
    വറുത്ത അരിപ്പൊടി മാറ്റി വയ്ക്കാം.
    അതേ പാനിലേയ്ക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കാം.
    ശേഷം വെളിച്ചെണ്ണയും ഉപ്പും ചേർക്കാം.
    വെള്ളം ചൂടായി കഴിയുമ്പോൾ അരിപ്പൊടി ചേർത്ത് നന്നായി ഇളക്കാം.
    അടുപ്പണച്ച് ഇത് 5 മിനിറ്റ് മൂടി വയ്ക്കാം.
    ചൂടാറിയതിനു ശേഷം കൈ ഉപയോഗിച്ച് മാവ് കുഴയ്ക്കാം.
    മാവിൽ നിന്നും ആവശ്യത്തിനെടുത്ത് സേവനാഴിയിലേയ്ക്കു മാറ്റാം.
    ഇത് ഇഡ്ഡലി പാത്രത്തിലേയ്ക്കു പിഴിഞ്ഞെടുത്ത് ആവിയിൽ വേവിക്കാം.
    നന്നായി വെന്തതിനു ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
    മറ്റൊരു പാൻ അടുപ്പിൽ വച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
    ഇതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം.
    ഒപ്പം ഉഴുന്നു പരിപ്പ്, കടല പരിപ്പ്, വറ്റൽമുളക് തുടങ്ങിയവ ചേർത്തു വറുക്കാം.
    പച്ചമുളകും കറിവേപ്പിലയും ചേർക്കാം.
    വേവിച്ചതിനു ശേഷം തേങ്ങ ചിരകിയതും ചേർക്കാം.
    ഇളം ബ്രൗൺ നിറമാകുമ്പോൾ വേവിച്ചെടുത്ത ഇടിയപ്പം, ആവശ്യത്തിന് ഉപ്പ്, ഒരു നാരങ്ങയുടെ പകുതി നീര്, മല്ലിയില എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം.
    ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ

Tags