അഞ്ച് മിനിറ്റിൽ കിടിലൻ രസം ഉണ്ടാക്കിയാലോ?
ആവശ്യ സാധനങ്ങൾ:
തക്കാളി – രണ്ട് എണ്ണം
വെളുത്തുള്ളി – പത്ത് എണ്ണം
കയം – ഒരു ടീസ് സ്പൂൺ (പൊടിച്ചത് )
മഞ്ഞൾ പൊടി – 1/4 ടീസ് സ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ് സ്പൂൺ
ജീരക പൊടി – 1/2 ടീസ് സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
വറ്റൽ മുളക് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
വാളൻ പുളി – നെല്ലിക്ക വലുപ്പം
ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു മിക്സിയുടെ ജാറിൽ തക്കാളി, വെളുത്തുള്ളി, കായം, മഞ്ഞൾപൊടി, കുരുമുളക്, ജീരകം, വാളൻപുളി, ഇതെല്ലാം ഇട്ടു അടിച്ചെടുക്കുക. ശേഷം ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം വറ്റൽ മുളക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് മൂപ്പിച്ച ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച ശേഷം ഉപ്പും കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഇറക്കാം.
.jpg)

