രുചിയേറും വട്ടയപ്പം

Vattayappam
Vattayappam

വട്ടയപ്പം
ചേരുവകള്‍
അരിപ്പൊടി: ഒരു കപ്പ്
വെള്ളത്തില്‍ കുതിര്‍ത്ത അവല്‍: അരക്കപ്പ്
തേങ്ങ ചിരകിയത്: ഒരു മുറി
പഞ്ചസാര: രണ്ട് ടീസ്പൂണ്‍
യീസ്റ്റ്: അര ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
ഏലയ്ക്ക: മൂന്നെണ്ണം
കശുവണ്ടി: എട്ടെണ്ണം
ഉണക്കമുന്തിരി: എട്ടെണ്ണം

തയ്യാറാക്കുന്ന വിധം
അരിപ്പൊടി, തേങ്ങ, കുതിര്‍ത്തുവെച്ച അവല്‍, യീസ്റ്റ്, പഞ്ചസാര, ഏലയ്ക്ക, പാകത്തിന് ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ അരയ്ക്കുക. രണ്ട് മണിക്കൂര്‍ മാവ് പുളിക്കാനായി മാറ്റിവെക്കുക. ഒരു സ്റ്റീല്‍ പാത്രത്തില്‍ എണ്ണ തടവി മാവ് ഒഴിക്കുക. മുകളില്‍ കശുവണ്ടിയും ഉണക്കമുന്തിരിയും നിരത്തുക. ഇനി ആവിയില്‍ വേവിക്കുക. എരിവുള്ള ചിക്കന്‍ വിന്താലുവിനൊപ്പം വിളമ്പാം

Tags

News Hub