ഊണിനൊപ്പം കഴിക്കാം രുചികരമായ മത്തിക്കറി

mathikkari

ചേരുവകള്‍

    ചെറിയ മത്തി- 1/2 കിലോ
    തേങ്ങ- 1 കപ്പ്
    തക്കാളി- 1 എണ്ണം
    സവാള- 1 എണ്ണം
    പച്ചമുളക്- 2 എണ്ണം
    മുളക്‌പൊടി- 1 1/2 ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
    പുളി- ചെറുനാരങ്ങാ വലിപ്പത്തില്‍
    കറിവേപ്പില- 1 തണ്ട്
    കടുക്- 1/2 ടീസ്പൂണ്‍
    വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍
    ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം
തേങ്ങ അരച്ചെടുത്ത് ഇതില്‍ മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് പുളിവെള്ളം ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ഇത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. ഇതിലേക്ക് തക്കാളി, ഉള്ളി എന്നിവ പൊടിയായി അരിഞ്ഞതും നീളത്തില്‍ അരിഞ്ഞ പച്ചമുളകും ചേര്‍ക്കുക.
ഇളക്കി തിളപ്പിക്കണം. തിളച്ചു കഴിഞ്ഞാല്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് പതിയെ ഇളക്കുക. വേവാറാകുമ്പോള്‍ ഇഞ്ചി ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ക്കുക. മീന്‍ വെന്തുകഴിഞ്ഞാല്‍ കറി വാങ്ങിവെച്ച് കടുക് താളിച്ച് ചേര്‍ക്കുക

Tags