ചെത്തിയെടുക്കുന്ന മത്തൻ തൊലി കളയേണ്ട, കിടിലൻ അച്ചാർ ഉണ്ടാക്കാം
Nov 26, 2025, 16:30 IST
മത്തങ്ങാത്തൊലി കഴുകി വൃത്തിയാക്കി ചെറുതായി നീളത്തിൽ അരിഞ്ഞത് -2 കപ്പ്
വെളിച്ചെണ്ണ -250ഗ്രാം
കടുക് ആവശ്യത്തിന്
പച്ചമുളക് ചെറുതായി അരിഞ്ഞത് -7എണ്ണം
വെളുത്തുള്ളി-4എണ്ണം
ഉലുവ -1/4സ്പൂൺ
ഇഞ്ചി -2വലിയ കഷ്ണം
കറിവേപ്പില -ആവശ്യത്തിന്,
കായപൊടി ഒരു നുള്ള്
വിനാഗിരി ആവശ്യത്തിന്
tRootC1469263">തയാറാക്കുന്നവിധം
പാത്രത്തിൽ എണ്ണ ഒഴിച്ച് തിളച്ചു കഴിയുമ്പോൾ മത്തങ്ങാ തൊലി ചേർക്കാം. ചെറുതായി വാട്ടി എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതേ എണ്ണയിലേക്ക് കടുക്, ഉലുവ, മുളക് വെളുത്തുള്ളി, ഇഞ്ചി കറിവേപ്പില ഇവ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് വാട്ടിയ തൊലി ഇട്ടു ഒന്നിളക്കി കായപൊടിയും ചേർത്ത് ഇളക്കി ആവശ്യം വിനാഗിരി ചേർത്തെടുക്കുക. മത്തൻ തൊലിയുടെ അച്ചാർ റെഡി. കുപ്പിലാക്കി സൂക്ഷിക്കാവുന്നതാണ്.
.jpg)


