ചായക്ക് നല്ല സ്വാദൂറുന്ന പഴംപൊരി ആയാലോ?

pazhampori
pazhampori

ആവശ്യമായ ചേരുവകൾ

    നേന്ത്രപ്പഴം – 2
    പഞ്ചസാര – പാകത്തിന്
    ബേക്കിംഗ് പൌഡർ – ഒരു നുള്ള്
    മഞ്ഞൾപ്പൊടി – ഒരു നുള്ള്
    മുട്ട – 1
    മൈദ മാവ് – 150 ഗ്രാം
    വെളിച്ചെണ്ണ – വറുക്കാൻ പാകത്തിന്

തയ്യാറാക്കുന്ന വിധം

പഴം രണ്ടായി കീറി നാലായി മുറിക്കുക. അതിനുശേഷം മാവ്, പഞ്ചസാര, ബേക്കിംഗ് പൌഡർ, മഞ്ഞൾപ്പൊടി, മുട്ട എന്നിവ പാകത്തിന് വെള്ളം ചേർത്ത് കുഴയ്ക്കുക. അതിലേക്ക് പഴം കീറിയത് മാവിൽ മുക്കി വെളിച്ചെണ്ണ ചൂടാക്കി വറുക്കുക.
 

tRootC1469263">

Tags