രുചിയേറും പനച്ചോത്തില കാന്താരി മുളക് ചമ്മന്തി
May 3, 2025, 10:00 IST


പനച്ചോത്തില ഒരു നാടന്‍ ഭക്ഷണയിനമാണ്. അത് ചമ്മന്തി വിഭവമായാണ് ഉപയോഗിക്കാറ്.
ചേരുവകള്‍
പനച്ചോത്തില (മുള്ള് ഉരതിയത്) 10 എണ്ണം, കാന്താരിമുളക് 10 എണ്ണം, വെളുത്തുള്ളി 2 അല്ലി, ഉപ്പ് , കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പനച്ചോത്തില മുള്ള് ഉരതിമാറ്റുക. അതില്‍ കാന്താരിമുളക് വെളുത്തുള്ളി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് അരയ്ക്കുക. അതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ഉപയോഗിക്കാം.