നല്ല കിടിലൻ പാലപ്പം ഇങ്ങനെ ഉണ്ടാക്കൂ
അവശ്യ ചേരുവകൾ
റവ- 2 കപ്പ്
തേങ്ങ ചിരകിയത്- 1 കപ്പ്
ചോറ്- 1/2 കപ്പ്
പഞ്ചസാര- 4 ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ഇൻസ്റ്റൻ്റ് യീസ്റ്റ്- 1 ടീസ്പൂൺ
ചെറുചൂടുവെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ചെറിയ പാത്രത്തിൽ ചെറുചൂടുവെള്ളത്തിൽ ഇൻസ്റ്റൻ്റ് യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 10 മിനിറ്റ് വരെ മാറ്റിവെക്കാം. ഒരു മിക്സിയുടെ ജാറിൽ റവ, ചിരകിയ തേങ്ങ, ചോറ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്ക് തയ്യാറാക്കിയ യീസ്റ്റ് മിശ്രിതവും ആവശ്യത്തിന് ചെറുചൂടുവെള്ളവും ചേർക്കാം. ഇത് നന്നായി അരച്ചെടുക്കാം, ശേഷം ഒരു പാത്രത്തിലേയ്ക്കു മാറ്റി 2 മണിക്കൂറെങ്കിലും അടച്ചു സൂക്ഷിക്കാം. പാലപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് തയ്യാറാക്കിയ മാവ് ഒഴിക്കാം. ശേഷം അടച്ചു വച്ച് വേവിക്കാം. നല്ല കിടിലൻ പാലപ്പം തയാർ.
tRootC1469263">.jpg)


