രുചികരമായ മലബാർ ചെമ്മീൻ ബിരിയാണി ഇനി വീട്ടിലും

ShrimpBiryani

ചേരുവകൾ
അര കിലോ ചെറിയ ചെമ്മീൻ
ബസ്മതി അരി - 2 ഗ്ലാസ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ
മുളകുപൊടി - 3 ടീ സ്പൂൺ
മഞ്ഞൾപൊടി - 1 ടീ സ്പൂൺ
മല്ലിപ്പൊടി - 2 ടീ സ്പൂൺ
ഗരം മസാല - 1 ടീ സ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂൺ
വെണ്ണ - 2 ടേബിൾ സ്പൂൺ
എണ്ണ - 2 ടീ സ്പൂൺ
നെയ്യ് - 3 ടീസ്പൂൺ
ഗ്രാമ്പൂ - 7 എണ്ണം
സവാള - 3 എണ്ണം
തക്കാളി (നീളത്തിൽ അരിഞ്ഞത്) - 2 എണ്ണം
കാരറ്റ് (പൊടിയായി അരിഞ്ഞത്) - 1 എണ്ണം
ഉണങ്ങിയ കരുകയില - 1 എണ്ണം
മല്ലിയില (അരിഞ്ഞത്) - 2 സ്പൂൺ
പുതിനയില (അരിഞ്ഞത്) - 2 സ്പൂൺ
കറിവേപ്പില (അരിഞ്ഞത്) - 2 സ്പൂൺ
പപ്പടം (നീളത്തിൽ കീറിയത്) - 2 എണ്ണം
കറുവാപ്പട്ട - 2 കഷ്ണം
കശുവണ്ടി - 3 സ്പൂൺ
കിസ്മിസ് - 3 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി ആദ്യം തന്നെ അര മണിക്കൂർ നേരം കുതിർത്ത് വയ്ക്കുക. ശേഷം കഴുകി വാരി വെള്ളം തോരാൻ വയ്ക്കുക. ഒരു ടീ സ്പൂൺ എണ്ണ ചൂടാക്കി അതിൽ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് വഴറ്റുക.
ഇതിന്റെ നിറം മാറി വരുമ്പോൾ ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്തിളക്കുക. ഈ മിശ്രിതത്തിന്റെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ കൂടി ഇട്ടു വേവിക്കുക.
അടുത്തതായി, വെണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള ഇട്ടു വഴറ്റുക. ഉള്ളി നന്നായി വാടിക്കഴിയുമ്പോൾ തക്കാളി കൂടി ചേർത്ത് ഇളക്കുക. തക്കാളി വഴണ്ടു വരുമ്പോഴേക്കും ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീൻ കൂടി ചേർക്കുക.
ഒരു സ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് ഗ്രാമ്പൂ, കറുവാപട്ട, കരുകയില ഇവയിട്ട് ചൂടാക്കിയ ശേഷം കുതിർത്തു തോരാൻ വച്ചിരിക്കുന്ന അരി ഇതിലിട്ട് നന്നായി ഇളക്കുക. അതിലേക്ക് പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന കാരറ്റ് ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ചു പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.
നീളത്തിൽ കീറി വച്ചിരിക്കുന്ന പപ്പടം ഒരു സ്പൂൺ എണ്ണയിൽ വറുത്തു കോരുക. ഇനി, ബാക്കി നെയ്യ് ചൂടാക്കി അതിലേക്ക് കശുവണ്ടിയും കിസ്മിസും സവാളയും ഇട്ട് മൊരിച്ചു കോരി വയ്ക്കുക. കരുകയില, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവയെല്ലാം കൂടി അൽപം വെള്ളം തൊട്ടു വെണ്ണ പോലെ അരച്ചെടുക്കുക.

വെണ്ണമയം പുരട്ടിയ ഒരു പാത്രത്തിൽ അല്പം സവാള വറുത്തത് വിതറിയ ശേഷം ഒരു നിര ചോറ് (മുഴുവൻ ചോറിന്റെ പകുതി) നിരത്തുക. ഇലകൾ അരച്ച ചാറ് ഇതിനുമേലെ തൂവിയ ശേഷം ചെമ്മീൻ വേവിച്ചത് നിരത്തുക. അതിനു മുകളിൽ ബാക്കിയുള്ള ചോറ് കൂടി നിരത്തുക.
ചോറിന്റെ ഏറ്റവും മുകളിലായി ഇലകൾ അരച്ച ചാറ് തൂവിയ ശേഷം കനം കുറഞ്ഞ ഒരു തുണി നനച്ചു പാത്രത്തിന്റെ അടപ്പിന്റെ സ്ഥാനത്ത് വലിച്ചു കെട്ടുക. ഇനി പ്രി ഹീറ്റ് ചെയ്ത ഒരു അവനിൽ വച്ചു പതിനച്ചു മിനുട്ട് 250റലഴൃലല എൽ ബെയ്ക്ക് ചെയ്യുക.
ബേക്ക ചെയ്ത ശേഷം ബിരിയാണി പാത്രം മറ്റൊരു വലിയ പാത്രത്തിലേയ്ക്ക് കമിഴ്ത്തുക. അതിനു മുകളിലായി നേരത്തേ വറുത്തു വച്ചിരിക്കുന്ന കശുവണ്ടി, കിസ്മിസ്, സവാള, പപ്പടം ഇവ മേലെയും ചുറ്റിലും വിതറി അലങ്കരിക്കാം, ചൂടോടെ വിളമ്പാം.

Tags