ഹെൽത്തിയായിട്ട് ഒരു കൊഴുക്കട്ട തയ്യാറാക്കിയാലോ?

kozhukkatta
kozhukkatta

വേണ്ട ചേരുവകൾ

റാഗി പൊടി -2 കപ്പ് 
ചൂട് വെള്ളം -3 ഗ്ലാസ്‌ 
ഉപ്പ് -1 സ്പൂൺ 
തേങ്ങ -1 കപ്പ്‌ 
ശർക്കര -1 കപ്പ് 
ഏലയ്ക്കാ പൊടി -1 സ്പൂൺ 

തയ്യാറാക്കുന്ന വിധം 

ആദ്യം റാഗി പൊടിയിലേയ്ക്ക് ആവശ്യത്തിന് തിളച്ച വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് മാറ്റിവയ്ക്കുക. ഇനി ശർക്കര പാനി ഉണ്ടാക്കിയെടുത്തതിനുശേഷം അതിലേയ്ക്ക് തേങ്ങയും കുറച്ച് ഏലയ്ക്കാപ്പൊടിയും ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക.

 ശേഷം കുഴിച്ചുവച്ച മാവിൽ നിന്ന് കുറച്ച് ഉരുളകളാക്കി എടുത്ത് കയ്യിൽ വച്ചൊന്ന് പരത്തിയതിനുശേഷം ഉള്ളിലായിട്ട് ഈ മധുരം വെച്ചുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.  ഒരു തുള്ളി പോലും നെയ്യോ അല്ലെങ്കിൽ എണ്ണയോ ഉപയോഗിക്കാതെ നമുക്ക് ഈ ഹെല്‍ത്തി കൊഴുക്കട്ട തയ്യാറാക്കിയെടുക്കാം

Tags