രുചികരമായ ചക്ക നൂലപ്പം എളുപ്പം തയ്യാറാക്കാം

Delicious jackfruit noodles can be prepared easily
Delicious jackfruit noodles can be prepared easily

വേണ്ട ചേരുവകൾ

1. വറുത്ത അരിപൊടി                  1 കപ്പ്‌

2. തേങ്ങ തിരുമിയത്                     ½ കപ്പ്‌

3. പഴുത്ത ചക്കപ്പഴം                      15 എണ്ണം

4. നെയ്യ്                                            1 ടീസ്പൂൺ

5. ഏലക്ക പൊടിച്ചത്                1/4 ടീസ്പൂൺ

6. ഉപ്പ്                                              ആവശ്യത്തിന്

7. ശർക്കര                                      1/4 കപ്പ്‌

8. തിളച്ചചൂട് വെള്ളം               1 1/2 കപ്പ്‌

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടിയിൽ പഴുത്ത ചക്കപ്പഴം നന്നായി അരച്ചെടുത്തതും ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂൺ നെയ്യും തിളപ്പിച്ച വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക (ഇടിയപ്പമാവിൻ പരുവത്തിന്). ഒരു പാനിൽ 1/2 ടീ സ്പൂൺ നെയ്യ് ഒഴിച്ച് അതിൽ തേങ്ങ ചിരകിയതും 1/4 കപ്പ്‌ ശർക്കര പൊടിച്ചതും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കുക. ശേഷം ഇടിയപ്പം അച്ചിൽ മാവ് നിറച്ച ശേഷം വാഴയിലയിൽ ഇടിയപ്പം പോലെ ചുറ്റിച്ചു അതിൽ തേങ്ങ മിക്സ്‌ ചേർത്ത് ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കുക സ്വദിഷ്ടമായ ചക്ക നൂലപ്പം റെഡി..

tRootC1469263">

Tags