5 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ ഫ്രൈഡ് റൈസ്
ചേരുവകൾ
പനീർ - 150 ഗ്രാം
വേവിച്ച ബാസ്മതി അരി - 2 കപ്പ്
തക്കാളി - 2 എണ്ണം
സവാള - 1 എണ്ണം
വെളുത്തുള്ളി - 2 അല്ലി
കാബേജ് - 1/2 കപ്പ് (അരിഞ്ഞത്)
എണ്ണ - ആവശ്യത്തിന്
മുളകുപൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
മല്ലിയില - ഒരു പിടി
സോയ സോസ് - 1 1/2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യമായി പച്ചക്കറികളെല്ലാം നന്നായി കഴുകി അരിയുക. പനീർ ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കാം.
ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അരിഞ്ഞ വെളുത്തുള്ളിയും സവാളയും ചേർക്കുക. ഏകദേശം 2 മിനിറ്റ് നന്നായി വഴറ്റുക.
തീ അല്പം കൂട്ടി വെച്ച ശേഷം തക്കാളിയും കാബേജും ചേർക്കുക. പച്ചക്കറികൾ വഴന്ന് നേരിയ സ്വർണ്ണനിറമാകുമ്പോൾ സോയ സോസും മസാലപ്പൊടികളും (മുളകുപൊടി, കുരുമുളക് പൊടി) ചേർത്ത് ഇളക്കാം.
അവസാനമായി വേവിച്ചു വെച്ചിരിക്കുന്ന ചോറും പനീർ കഷ്ണങ്ങളും ചേർക്കുക. ഉയർന്ന തീയിൽ 5 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് ചൂടോടെ വിളമ്പാം.
ലഞ്ച് ബോക്സിലേക്കും ഡിന്നറിനും അനുയോജ്യമായ ആരോഗ്യകരമായ ഒരു വിഭവമാണിത്. രുചികരമായ പനീർ ഫ്രൈഡ് റൈസ് തയ്യാർ.
.jpg)


