കിടിലൻ രുചിയിൽ മീൻ പൊരിച്ചെടുത്താലോ?

fish

ആവശ്യ സാധനങ്ങൾ:
മീൻ – വൃത്തിയാക്കി വെച്ചത് ( അര കിലോ )
കുരുമുളക് പൊടി – നാല് ടീസ് സ്പൂൺ
ജീരകം – രണ്ട് ടീസ് സ്പൂൺ
നല്ല ജീരകം – അര ടീസ് സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – ഒരു ടീസ് സ്പൂൺ
ഓയിൽ – ആവശ്യട്ടത്തിന്
കറിവേപ്പില – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിൽ എടുത്ത് വെച്ചിരിക്കുന്ന കുരുമുളക് പൊടി, ജീരകം പൊടിച്ചത്, മഞ്ഞൾ പൊടി, ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. അര മണിക്കൂർ എങ്കിലും മീനിൽ മസാല പിടിക്കാൻ വയ്ക്കണം. ശേഷം പാൻ എണ്ണ ഒഴിച്ച് ചൂടാക്കി മീൻ പൊരിച്ചെടുക്കുക. രുചികരമായ മീൻ പൊരിച്ചത് റെഡി. ഷാലോ ഫ്രൈ ചെയ്ത് എടുക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Tags