രുചിയേറും ഫിഷ് കബാബ്

Shami Kebab
Shami Kebab


ചേരുവകൾ

    നെയ്യ് മീൻ - 250ഗ്രാം
    ഉരുളക്കിഴങ്ങ് - 1 ചെറുത്
    സവാള (വലുത്) - 1
    ഇഞ്ചി - ചെറിയ കഷ്ണം
    വെളുത്തുള്ളി - 7 അല്ലികൾ
    പച്ചമുളക് - 2
    കോൺഫ്ലോർ - 2 ടേബിൾ സ്പൂൺ
    കുരുമുളക്‌പൊടി - 1 ടിസ്പൂൺ
    മഞ്ഞൾപൊടി - 1/4 ടിസ്പൂൺ
    മുളക്പൊടി - 1/2 ടിസ്പൂൺ
    ഗരംമസാല - 1 ടിസ്പൂൺ
    ഉപ്പ് - ആവശ്യത്തിന്
    എണ്ണ - ആവശ്യത്തിന്
    മല്ലിയില അരിഞ്ഞത് - 2 ടേബിൾ സ്പൂൺ

tRootC1469263">


തയ്യാറാക്കുന്ന വിധം

മീൻ വേവിച്ചു മുള്ളുമാറ്റി ഉടച്ചെടുക്കണം. എണ്ണ ചൂടാക്കി അതിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇത് നന്നായി വഴയെടുത്ത് അതിലേക്ക് മസാലപ്പൊടികൾ ഓരോന്നായി ചേർത്ത് കൊടുക്കണം.

മസാല പച്ച മണം മാറി വരുമ്പോൾ വേവിച്ച മീൻ കൂടി ചേർത്ത് അൽപസമയം ചെറുതീയിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് അരിഞ്ഞ മല്ലിയില ചേർത്തുകൊടുക്കാം. ചൂടാറിയ ശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങു ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് ആവശ്യാനുസരണം കോൺഫ്ലോർ കൂടി ചേർത്ത് നന്നായി കുഴയ്ക്കുക. ഇഷ്ടമുള്ള ആകൃതിയിൽ എണ്ണയിൽ വറുത്തു കോരിയെടുക്കാം.
 

Tags