അടിപൊളി എഗ്ഗ് സ്റ്റൂ തയ്യാറാക്കിയാലോ


എല്ലാർക്കും അറിയുന്ന റെസിപ്പി തന്നെ. എന്നാലും ഞാൻ ഉണ്ടാക്കിയ രീതി പറയാം.ആദ്യം മുട്ട പുഴുങ്ങി രണ്ടായി മുറിച്ച് വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഗ്രാമ്പു, പട്ട, കുരുമുളക്, ഏലക്ക ഇവയിടുക. ഇതിലേക്ക് 1 സവാള, 4 പച്ചമുളക് ( നിങ്ങളുടെ എരുവിനനുസരിച്ച് എടുക്കാം) രണ്ട് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റുക.
ഇതിലേക്ക് ഒരു പൊട്ടറ്റോ ചെറുതായി കട്ട് ചെയ്തതും ഒരു ചെറിയ കാരറ്റ് അരിഞ്ഞതും ചേർത്ത് വഴറ്റുക. 1/2 tspn പെരുംജി രകപ്പൊടി ചേർക്കുക. തേങ്ങയുടെ രണ്ടാം പാലും ഉപ്പും ചേർത്ത് അടച്ച് വെച്ച് വേവിക്കുക. 1 Spnകോൺഫ്ളോർ അല്പം വെള്ളത്തിൽ കലക്കി ചേർത്ത് കൊടുക്കുക (Optional)കിഴങ്ങും കാരറ്റും വെന്ത തിന് ശേഷം ഇതിലേക്ക് മുറിച്ച് വെച്ച മുട്ട ചേർത്ത്ഒന്ന് തിളച്ച് കഴിയുമ്പോൾ തേങ്ങയുടെ ഒന്നാം പാലും ഗരം മസാല പൊടിയും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്ത് ഒന്ന് ചൂടാകുമ്പോൾ ഇറക്കി വെക്കുക. കറിവേപ്പിലയും ഇടുക