രുചികരമായ എഗ്ഗ് സമൂസ ഉണ്ടാക്കാം

MuttonKeemaSamosa
MuttonKeemaSamosa

മസാലക്ക് അവശൃമായ സാധനങ്ങൾ :-

മുട്ട – 5 എണ്ണം
ഉള്ളി – 1, 2 ( പൊടിയായി അരിഞ്ഞത് )
കുരുമുളക് പൊടി – 1/2 ടിസ്പൂൺ
ചില്ലി സോസ് – 1 ടേബിള്‍സ്പൂൺ
മയോണിസ് – 2 ടേബിൾസ്പൂൺ
മല്ലിയില – 1 ടേബിള്‍സ്പൂൺ
ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

മുട്ട പുഴുങ്ങി നന്നായി ഉടച്ച് അതിൽ ഉള്ളിയും മറ്റു ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് വെക്കുക. മൈദയും, കുറച്ച് ഉപ്പും ആവശ്യത്തിന് വെളളവും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് കുറച്ച് നേരം വെക്കുക. ശേഷം ഉരുളകളാക്കി കനം കുറച്ച് ചപ്പാത്തി ഷേപ്പിൽ പരത്തി തവയിൽ വളരെ ചെറിയ ചൂടിൽ രണ്ട് ഭാഗവും ചൂടാക്കി എടുക്കുക. ശേഷം കട്ട് ചെയ്ത് കോൺഷേപ്പിൽ മടക്കി മസാലകൂട്ട് നിറച്ച് വശങ്ങൾ മൈദ പേസ്റ്റ് കൊണ്ട് ഒട്ടിച്ച് ചൂടായ എണ്ണയിൽ വറുത്ത് കോരുക. സോസിന്റെ കൂടെ കഴിക്കാം.

Tags