വാഴക്കൂമ്പ് ഉപയോഗിച്ച് ഒരു കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ ?

beef cutlets
beef cutlets

ആവശ്യമായ സാധനങ്ങള്‍

വാഴക്കൂമ്പ് അറിഞ്ഞത് -ഒന്നരക്കപ്പ്

സവാള അറിഞ്ഞത് -കാല്‍ കപ്പ്

ഇഞ്ചി അറിഞ്ഞത് -ഒന്നര ടീസ്പൂണ്‍

പച്ചമുളക് -ഒന്ന്

കറിവേപ്പില -രണ്ടു തണ്ട്

കടല -കാല്‍ കപ്പ്

ഉരുളക്കിഴങ്ങ് അറിഞ്ഞത് -അര കപ്പ്

മുളക് പൊടി -അര ടീസ്പൂണ്‍

മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍

മല്ലിപ്പൊടി -അറ ടീസ്പൂണ്‍

ഗരം മസാല -അര ടീസ്പൂണ്‍

എണ്ണ – വറുക്കാന്‍

ഉപ്പ് -ആവശ്യത്തിന്

റൊട്ടിപ്പൊടി

മുട്ട വെള്ള -ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ഉരുളക്കിഴങ്ങും കടലയും വേവിച്ച ശേഷം രണ്ടും ഉടച്ചെടുക്കുക.

പാന്‍ ചൂടാക്കി അല്‍പം എന്ന ഒഴിച്ച് ഇഞ്ചി ,പച്ച മുളക് ,സവാള ,കറി വേപ്പില എന്നിവയിട്ട് വഴറ്റുക.

മുളകുപൊടി , മല്ലിപ്പൊടി , മഞ്ഞള്‍പ്പൊടി എന്നിവ വഴറ്റിയ ശേഷം വാഴക്കൂമ്പ് ചേര്‍ക്കുക .

അല്‍പം വെള്ളം തളിച്ച് അടച്ചു വേവിക്കുക.

ഇതിലേക്ക് കടലയും ഉരുളക്കിഴങ്ങും ചേര്‍ക്കുക.

മുളക് പൊടി, മഞ്ഞള്‍ പൊടി മല്ലിപ്പൊടി , ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി ചെറിയ ഉരുളകളാക്കുക.

ഇത് മുട്ട വെള്ളയില്‍ മുക്കി റൊട്ടിപ്പൊടി തൂകി എണ്ണയില്‍ വറുത്തെടുക്കുക.

Tags