വഴുതനങ്ങ ഉപയോഗിച്ച് ഒരു കിടിലൻ കറി ഉണ്ടാക്കാം
Nov 30, 2024, 11:30 IST
ചേരുവകൾ:
വഴുതനങ്ങ – 500 ഗ്രാം
മഞ്ഞൾപ്പൊടി – 2 ടേബിൾ സ്പൂൺ
പുളി – 50 ഗ്രാം
കല്ലുപ്പ് – ആവശ്യത്തിന്
വറ്റൽ മുളക് – 4 എണ്ണം
കടുക് – 20 ഗ്രാം
ഉണ്ടാക്കുന്ന വിധം:
വഴുതനങ്ങ നന്നായി തിരുമ്മി കഴുകി ചൊന എല്ലാം കളഞ്ഞ് അരിഞ്ഞ് വയ്ക്കുക.
അടുപ്പിൽ പാത്രം വെച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണയും മുളകും ചേർത്ത് വഴുതനങ്ങ നന്നായി വഴറ്റി എടുക്കുക.
വഴുതനങ്ങ നന്നായി മൂത്ത് വന്നതിന് ശേഷം വാളൻ പുളിയും അതിലേക്ക് പിഴിഞ്ഞ് ഒഴിച്ച് നന്നായി തിളപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക.
പാകത്തിലുള്ള വേവിൽ എത്തുമ്പോൾ കടുകും മുളകും കറിവേപ്പിലയും വറുത്ത് ചേർക്കുക.
പാത്രം വാങ്ങിവെച്ച ശേഷം ഉലുവയും മുളകും ചേർത്ത് വറുത്ത് പൊടിച്ചു വച്ചതും കൂടി ചേർക്കാം.. രുചികരമായ വഴുതനങ്ങ കറി റെഡി