രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി
ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.
ചേരുവകള്‍
തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
നിലക്കടല: 1/2 കപ്പ്
കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്: 3-4 എണ്ണം
ഇഞ്ചി: 1/2 ടീസ്പൂണ്‍
വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
ജീരകം: 1/2 ടീസ്പൂണ്‍
മല്ലി: 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക്: 2 എണ്ണം
കറിവേപ്പില: 4-5 എണ്ണം
മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
എണ്ണ: 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്: പാകത്തിനു ചേര്‍ക്കുക
തയാറാക്കുന്ന വിധം
ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.
ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക.
എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.
അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!
.jpg)

