രുചിയേറും ചോക്ലേറ്റ് തിരട്ടി പാൽ

Delicious chocolate milk

ചേരുവകൾ

കണ്ടൻസ്ഡ് മിൽക് – 400 ഗ്രാം
നെയ്യ് – ഒരു വലിയ സ്പൂൺ
തൈര് – മൂന്നു വലിയ സ്പൂൺ
സ്വീറ്റൻഡ് കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ
ബദാം അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഒരു നോൺസ്റ്റിക് പാനിലാക്കുക. ഇടത്തരം തീയിൽ വച്ച് തുടരെയിളക്കി കുറുകുമ്പോൾ തീ അണയ്ക്കണം. അടുപ്പിൽ നിന്നു വാങ്ങിയ ശേഷം ഈ മിശ്രിതം ഇരുന്നു കുറുകും. ഇതു വിളമ്പാനുള്ള ബൗളിലാക്കി ബദാം കൊണ്ട് അലങ്കരിക്കുക.

tRootC1469263">

Tags