5 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ ചിക്കൻ കറി
ചേരുവകൾ
ചിക്കൻ - 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
സവാള - 1
ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം
തക്കാളി - 1 ചെറുത്
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1.5 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കറിവേപ്പില - ഒരു തണ്ട്
വെള്ളം - 1/2 കപ്പ് (ആവശ്യമെങ്കിൽ)
മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കർ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ കറിവേപ്പിലയും സവാളയും ചേർത്ത് വഴറ്റാം. സവാള അൽപ്പം വാടിത്തുടങ്ങുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് നന്നായി വഴറ്റാം.
അതിനുശേഷം, അരിഞ്ഞ തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വഴറ്റാം. തക്കാളി നന്നായി വെന്തുടഞ്ഞ ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് ചെറിയ തീയിൽ പച്ചമണം മാറുന്നത് വരെ വഴറ്റാം.
മസാല നന്നായി വഴറ്റിയ ശേഷം വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു മിനിറ്റ് നേരത്തേക്ക് ചിക്കൻ മസാലയിൽ കിടന്ന് പാകമാകാൻ അനുവദിക്കാം.
അര കപ്പ് വെള്ളം ചേർത്ത് കുക്കർ അടച്ച് ഏകദേശം 2 വിസിലിനു ശേഷം തീ ഓഫ് ചെയ്യാം. കുക്കറിലെ പ്രഷർ തനിയെ പോയ ശേഷം തുറന്ന് മല്ലിയില വിതറി ചൂടോടെ വിളമ്പാം.
.jpg)


