സ്വാദിഷ്ടവും പോഷകപ്രദവുമായ ഒരു ബ്രേക്ക്ഫാസ്റ്റ്

pancake

ചേരുവകൾ 

    മൈദ - 200 ഗ്രാം
    ബേക്കിംഗ് പൗഡർ- 1 ടേബിൾ സ്പൂൺ
    ഉപ്പ്- ½ ടീസ്പൂൺ
    ബേക്കിംഗ് സോഡ- ½ ടീസ്പൂൺ
    പഞ്ചസാര- 15 ഗ്രാം
    മുട്ട - 1 എണ്ണം (വെജിറ്റേറിയൻ വേണമെങ്കിൽ ഒഴിവാക്കാം)
    പാൽ- 250 മി.ലി
    ഉരുക്കിയ വെണ്ണ- 1 ടേബിൾ സ്പൂൺ
    നന്നായി പഴുത്ത പഴം - 2 എണ്ണം (ഉടച്ചത്)
    അലങ്കരിക്കാൻ- പഴം സ്ലൈസ് ചെയ്തത്, മേപ്പിൾ സിറപ്പ് അല്ലെങ്കിൽ തേൻ
    ഒലിവ് ഓയിൽ- പാകം ചെയ്യാൻ


തയ്യാറാക്കുന്ന വിധം

    ആദ്യം മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ്, പഞ്ചസാര എന്നിവ ഒരു പാത്രത്തിൽ നന്നായി യോജിപ്പിക്കാം. ഈ മിക്സ് ഒരു എയർ ടൈറ്റ് ജാറിൽ സൂക്ഷിച്ചാൽ പിന്നീട് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.
    മറ്റൊരു പാത്രത്തിൽ മുട്ട, പാൽ, ഉരുക്കിയ വെണ്ണ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കാം.
    തയ്യാറാക്കി വെച്ചിരിക്കുന്ന പൊടി മിശ്രിതത്തിലേക്ക് ഈ ദ്രാവക മിശ്രിതം ചേർത്ത് പതുക്കെ ഇളക്കി യോജിപ്പിക്കാം.
    ഇതിലേക്ക് ഉടച്ചു വെച്ചിരിക്കുന്ന പഴം കൂടി ചേർത്ത് നന്നായി ഇളക്കാം.
    ഒരു നോൺ-സ്റ്റിക് പാൻ അടുപ്പത്ത് വെച്ച് അല്പം എണ്ണ തടവുക. ഒരു വലിയ സ്പൂൺ ബാറ്റർ പാനിലേക്ക് ഒഴിക്കുക. ഇത് തനിയെ പരന്നുകൊള്ളും, നമ്മൾ പരത്തേണ്ടതില്ല.
    പാൻകേക്കിന്റെ മുകൾഭാഗത്ത് കുമിളകൾ പ്രത്യക്ഷപ്പെടുമ്പോൾ അത് മറിച്ചിടുക. രണ്ടു വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വേവിക്കാം.
    ബാക്കിയുള്ള മാവ് ഉപയോഗിച്ച് ഇതേപോലെ പാൻകേക്കുകൾ തയ്യാറാക്കാം. മുകളിൽ പഴം സ്ലൈസ് ചെയ്തതും മേപ്പിൾ സിറപ്പും ഒഴിച്ച് ചൂടോടെ വിളമ്പാം.

Tags