കിടിലൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം
ചേരുവകൾ
റവ- 1 കപ്പ്
തക്കാളി- 2
സവാള- 1
പച്ചമുളക്- 2
കടുക്- 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ്- 1 ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
ഇഞ്ചി- ചെറിയ കഷ്ണം
മല്ലിയില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി - 1 നുള്ള്
വെള്ളം- 2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് റവ ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതു വരെ വറുക്കാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉഴുന്ന് പരിപ്പ്, കടുക്, ഇഞ്ചി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തു വേവിക്കാം.
ചെറുതായി അരിഞ്ഞ സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റാം.
അതിലേയ്ക്ക് തക്കാളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വെള്ളവും ഒഴിക്കാം.
വെന്തു വരുമ്പോൾ വറുത്തെടുത്ത റവ ചേർത്തിളക്കാം. റവ കട്ടപിടിക്കാതിരിക്കാൻ ശ്രദ്ധിക്കാം. വെള്ളം വറ്റി കട്ടിയാകുന്നതു വരെ വേവിക്കാം. ശേഷം അടുപ്പണച്ച് മല്ലിയില ചേർത്ത് ചൂടോടെ വിളമ്പാം.
.jpg)


