രുചികരമായ നേന്ത്രപ്പഴം ഇടിയപ്പം ഇതാ


ചേരുവകൾ
നേന്ത്രപ്പഴം
വെള്ളം
ഉപ്പ്
അരിപ്പൊടി
കശുവണ്ടി
മുന്തിരി
തേങ്ങാ ചിരവിയത്
നെയ്യ്
നേന്ത്രപ്പഴം
ശർക്കര
നേന്ത്രപ്പഴം ഇടിയപ്പം തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം വേവിച്ചുടച്ച് പേസ്റ്റ് ആക്കുക, വെള്ളം ചേർത്ത് മിക്സ് ചെയ്ത ശേഷം അരിപ്പൊടിയുമായി മിക്സ് ചെയ്ത് ഒരു ബാറ്റർ ആക്കി മാറ്റാം അല്പം ഉപ്പു കൂടി ചേർത്ത ശേഷം ഒരു പാനിലേക്ക് മാറ്റി വേവിച്ച് കട്ടിയാക്കി എടുക്കാം കുഴയ്ക്കാൻ പരുവത്തിലുള്ള മാവാക്കി വേണം എടുക്കാൻ ഇനി ഫില്ലിംഗ് തയ്യാറാക്കാം കശുവണ്ടിയും മുന്തിരിയും നെയ്യിൽ വറക്കുക ഇതിലേക്ക് നേന്ത്രപ്പഴം കൂടി ചേർത്ത് വാട്ടി മാറ്റി വയ്ക്കാം, ശർക്കരപ്പാനിയിലേക്ക് തേങ്ങ ചേർത്തു കൊടുത്തു മസാലപ്പൊടികളും ചേർത്ത് വറ്റിച്ചെടുക്കുക ഇതും പഴവും മിക്സ് ചെയ്യാം വാഴയിലയിലേക്ക് അരിമാവ് പിഴിഞ്ഞ് കൊടുക്കാം ഫില്ലിംഗ് വെച്ചശേഷം ഇത് കവർ ചെയ്ത് വീണ്ടും പിഴിയുക ഇനി ആവിയിൽ വെച്ച് വേവിച്ചെടുക്കാം.
tRootC1469263">