കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന പുഡ്ഡിംഗ്
ചേരുവകൾ
ഈന്തപ്പഴം-1/2 കപ്പ്
ചെറുചൂടുള്ള പാൽ- 3 ടേബിൾസ്പൂൺ
പാൽ- 2 കപ്പ് |
റോൾഡ് ഓട്സ്- 1/2 കപ്പ്
ചിയാ വിത്തുകൾ- 4 ടേബിൾസ്പൂൺ
കൊക്കോ പൗഡർ- 2 ടീസ്പൂൺ
ബദാം- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
കുരു കളഞ്ഞ ഈന്തപ്പഴം 30 മിനിറ്റ് ചെറുചൂടുള്ള പാലിൽ മുക്കിവയ്ക്കാം.ഇത് നന്നായി കുതിർന്ന ശേഷം, മിക്സിയിൽ ഉപയോഗിച്ച് കട്ടയില്ലാത്ത പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഈ പേസ്റ്റ് ഒരു വശത്തേക്ക് മാറ്റി വയ്ക്കാം.ഇതേസമയം, ഒരു പാനിൽ കൊഴുപ്പ് കുറഞ്ഞ പാൽ ചൂടാക്കി ഒരു വലിയ പാത്രത്തിലേക്ക് മാറ്റാം.പാത്രത്തിലെ പാലിലേക്ക് റോൾഡ് ഓട്‌സ്, കൊക്കോ പൗഡർ, നേരത്തെ തയ്യാറാക്കിയ ഡേറ്റ്സ് പേസ്റ്റ് ചിയാ വിത്തുകൾ എന്നിവ ചേർക്കാം.കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കാം.ഈ മിശ്രിതം വിളമ്പാനുള്ള ഗ്ലാസുകളിലേക്കോ ചെറിയ പാത്രങ്ങളിലേക്കോ ഒഴിക്കാം.ഇതിനു മുകളിൽ ആൽമണ്ട് ഫ്ളേക്സ് ഉപയോഗിച്ച് അലങ്കരിക്കാം. ഇത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.
tRootC1469263">.jpg)


