ഈന്തപ്പഴം പ്രഥമൻ തയ്യാറാക്കാം

eethapazham pradaman

വേണ്ട ചേരുവകൾ...

ഈന്തപ്പഴം                             1 കപ്പ് 
ശർക്കര പാവ്                       1/2 കപ്പ് 
തേങ്ങയുടെ ഒന്നാം പാൽ  1 കപ്പ് 
രണ്ടാം പാൽ                         1 കപ്പ് 
കശുവണ്ടി പരിപ്പ്             15 എണ്ണം 
ഉണക്കമുന്തിരി                  10 എണ്ണം 
ഏലയ്ക്ക പൊടിച്ചത്        1 സ്പൂൺ 
നെയ്യ്                                    കാൽ കപ്പ് 

തയ്യാറാക്കുന്ന വിധം...

ആദ്യമായി രണ്ടു കഷ്ണം ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്തു വയ്ക്കുക. ഈന്തപ്പഴം കുരുകളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക. അരിഞ്ഞു വെച്ച ഈന്തപ്പഴം ഒരുബൗളിലേക്ക് മാറ്റി അതിലേക്ക് 2 ഗ്ലാസ്‌ വെള്ളമൊഴിച്ചു കുതിർത്തു വയ്ക്കുക.10 മിനിറ്റിനു ശേഷം ഈന്തപ്പഴം നന്നായി കഴുകി അരിച്ചു മാറ്റിവയ്ക്കുക.

അടുത്തതായി ഉരുളിയിലേക്ക് 3 ടേബിൾ സ്പൂൺ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അതിലേക്ക് കശുവണ്ടി പരിപ്പും ഉണക്ക മുന്തിരിയും ഇട്ടു നന്നായി ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റി വയ്ക്കുക. ബാക്കി വന്ന നെയ്യിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഈന്തപ്പഴം ചേർക്കുക. ചെറു തീയിൽ നന്നായി 5 മിനിറ്റ് ഇളകികൊണ്ടേ ഇരിക്കുക.

അടുത്തതായി അതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ഒരു കപ്പ് ചേർത്ത് നന്നായി ഇളക്കുക. ചെറു തീയിൽ നന്നായി ഇളകികൊണ്ടേ ഇരിക്കുക. ശേഷം അതിലേക്ക് അര കപ്പ് ശർക്കര പാവ് (ഈന്തപ്പഴത്തിന്റെ മധുരത്തിനു അനുസരിച്ച് ചേർക്കുക )കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് 2 മിനിറ്റ് നന്നായി ഇളക്കികൊണ്ടിരിക്കുക.

പ്രഥമന് രുചിയും മണവും കൂട്ടുന്നതിനായി ഏലക്ക പൊടിച്ചത് ഒരു സ്പൂൺ ചേർക്കുക. തേങ്ങയുടെ ഒന്നാംപാൽ ഒരു കപ്പ് ചേർക്കുക..തീ അണയ്ക്കുക...അവസാനമായി ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന കശുവണ്ടി പരിപ്പ് ഉണക്കമുന്തിരി കൂടി ചേർത്താൽ സ്വാദൂറും ഈത്തപ്പഴ പ്രഥമൻ റെഡി...!!!

Share this story