മധുരവും പുളിയും ചേർന്ന നാടൻ ഈത്തപ്പഴ അച്ചാർ

dates pickle

ആവശ്യമുള്ള ചേരുവകകൾ:

1 ) ഈത്തപ്പഴം കുരു കളഞ്ഞു ചെറുതായി മുറിച്ചത് – 20 എണ്ണം

2 ) ഇഞ്ചി വളരെ കനം കുറച്ചു നാരുകൾ പോലെ അര ഇഞ്ചു നീളത്തിൽ അരിഞ്ഞത് – 1 ടേബിൾ സ്പൂൺ

3 ) വെളുത്തുള്ളി വളരെ കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

4 ) പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

tRootC1469263">

5 ) കറിവേപ്പില പൊടിയായി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

6 ) മഞ്ഞൾ പൊടി – അര റ്റീസ്പൂൺ

7 ) മുളക് പൊടി – രണ്ടര റ്റീസ്പൂൺ (കശ്‍മീരി ആണെങ്കിൽ മൂന്നര വരെയാകാം)

8 ) കായം വറുത്തു പൊടിച്ചത് – ഒരു റ്റീസ്പൂൺ

9 ) ഉലുവ വറുത്തു പൊടിച്ചത് – അര റ്റീസ്പൂൺ

10 ) കടുക് – ഒന്നര റ്റീസ്പൂൺ

11 ) തിളച്ച വെള്ളം – ഒരു കപ്പ്

12 ) വിനാഗിരി (ചൊറുക്കാ) – ഒരു കപ്പ് (പുളി അനുസരിച്ചു; തെങ്ങിൻ ചൊറുക്കാ ആണ് കൂടുതൽ രുചി)

13 ) ഉപ്പു – ആവശ്യത്തിന്

14 ) നല്ലെണ്ണ – 6 ടേബിൾ സ്പൂൺ

തയ്യാറക്കുന്ന വിധം:

1 ) ഒരു ചീനച്ചട്ടി ചൂടാക്കി കടുക് പൊട്ടിച്ചു ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു നന്നായി മൂപ്പിച്ചു ഇളം ബ്രൗൺ ആയി തുടങ്ങുമ്പോൾ അതിലേക്കു പച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചു വഴറ്റുക തീ ഓഫ് ചെയ്യുക

2 ) ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പു, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് ഒന്നിളക്കി തീ ഓൺ ചെയ്തു ഒന്ന് മൊരിയിക്കുക (തീ ഓഫ് ചെയ്തു പൊടികൾ ചേർത്തത് കരിഞ്ഞു പോകാതിരിക്കാനാണ്)

3 ) അതിലേക്കു അരിഞ്ഞു വച്ച ഈത്തപ്പഴം ചേർത്ത് നന്നായി ഇളക്കുക; അഞ്ചു മിനിറ്റ് കഴിയുമ്പോൾ തിളച്ച വെള്ളവും വിനാഗിരിയും ഉപ്പു നോക്കി ഉപ്പും ചേർത്ത് നന്നായി അഞ്ചു മിനിറ്റ് തിളപ്പിക്കുക; കുറുതാക്കി തീ ഓഫ് ചെയ്യുക;
 

Tags