എളുപ്പം തയ്യാറാക്കാം ഡേറ്റ്സ് കുൽഫി ഐസ്ക്രീം
ഇവാപ്പറേറ്റെഡ് മിൽക്ക് 2കപ്പ്
ഈത്തപ്പഴം /ഡേറ്റ്സ് 10എണ്ണം
ഏലക്ക പൊടി 1/4tsp
പഞ്ചസാര (ആവിശ്യത്തിന് )
പിസ്താ ചോപ് ചെയ്തത് 5എണ്ണം
പിസ്താ പൊടിച്ചത് 1/4tsp
ഒരു ബൗളിൽ ഇവാപ്പറേറ്റെഡ് മിൽക്ക് എടുത്ത് അതിൽ ഈത്തപ്പഴം കുരു കളഞ്ഞു 1മണിക്കൂർ സോക് ചെയ്തു വെക്കുക .. ഇനി മിക്സിയുടെ ജാറിൽ ഈ മിക്സ് ചേർത്തു നന്നായി അരച്ചു എടുക്കുക..
tRootC1469263">ഒരു ചുവടു കട്ടി ഉള്ള പാനിൽ അരച്ച മിക്സ് ഒഴിച്ച് മീഡിയം ഫ്ളൈമിൽ നന്നായി ഇളക്കുക..അല്പം ഒന്ന് കുറുകി വരുമ്പോ ഏലക്കപ്പൊടി പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക.. പഞ്ചസാര നന്നായി അലിഞ്ഞ ശേഷം 2min കൂടി ലോ ഫ്ളൈമിൽ ഇളക്കുക ചോപ് ചെയ്ത പിസ്ത ചേർത്ത് അല്പം തണുക്കാൻ വെക്കുക ... ഇനി മോൾഡിൽ ഒഴിച്ചു ഫ്രീസറിൽ 8മണിക്കൂർ വെച്ചു സെറ്റ് ചെയ്തു എടുക്കാം..ഉപയോഗിക്കും മുമ്പ് പൊടിച്ച പിസ്ത മുകളിൽ അലങ്കരിക്കാം
.jpg)


