വീട്ടിലുണ്ടാക്കാം ഡേറ്റ്‌സ് - ബനാന ഷേക്ക്

Dates - Banana Shake

ആവശ്യമായ ചേരുവകള്‍


തണുപ്പിച്ച പാല്‍- 2 കപ്പ്

നേന്ത്രപ്പഴം (അല്ലെങ്കില്‍ മറ്റേതെങ്കിലും പഴുത്ത പഴം)- 1 എണ്ണം (ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചത്)

ഈത്തപ്പഴം: 7 എണ്ണം (കുരു കളഞ്ഞത്)

കണ്ടന്‍സ്ഡ് മില്‍ക്ക്: 2 ടേബിള്‍ സ്പൂണ്‍


പഞ്ചസാര: ആവശ്യത്തിന് (ഈത്തപ്പഴത്തിന്റെ മധുരം ഉള്ളതിനാല്‍ നോക്കി മാത്രം ചേര്‍ക്കുക)

ഡ്രൈ ഫ്രൂട്ട്‌സ്: അലങ്കരിക്കാന്‍ ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ആദ്യം ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിച്ച പഴത്തിന്റെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്‌സിയിലേക്ക് ഇടുക.

ഇതിലേക്ക് കുരു കളഞ്ഞ ഈത്തപ്പഴവും ആവശ്യത്തിന് പഞ്ചസാരയും ചേര്‍ക്കുക.


എടുത്തു വച്ചിരിക്കുന്ന തണുത്ത പാലും കണ്ടന്‍സ്ഡ് മില്‍ക്കും കൂടി ഇതിലേക്ക് ഒഴിച്ച് നന്നായി അടിച്ചെടുക്കുക (നല്ല മയത്തില്‍ കിട്ടുന്നത് വരെ അടിക്കണം).

തയ്യാറായ ഷേക്ക് സെര്‍വിങ് ഗ്ലാസുകളിലേക്ക് മാറ്റാം.

Tags