സിമ്പിൾ ആണ്, ടേസ്റ്റിയും ; കിടിലൻ ഡേറ്റ്സ് - ആപ്പിൾ കസ്റ്റാഡ് തയ്യാറാക്കാം ...
Mar 10, 2025, 18:40 IST


ചേരുവകൾ
• പാൽ -500 മി.ലി.
• ജലാറ്റിൻ -10 ഗ്രാം
• ഡേറ്റ്സ് -20 എണ്ണം
• കസ്റ്റാഡ് ആപ്പിൾ -2
• കാഷ്യു, പിസ്ത -ആവശ്യത്തിന്
തയാറാക്കുന്ന വിധം
സോസ്പാനിൽ പാലൊഴിച്ച് ചൂടാകുമ്പോൾ തണുത്ത വെള്ളത്തിൽ പത്തുമിനിറ്റ് സോക് ചെയ്തുവെച്ച ജലാറ്റിൻ, ആവശ്യത്തിന് പഞ്ചസാര ചേർത്തിളക്കുക.
തീ ഓഫ്ചെയ്ത് പാൽ ചൂടാറിയശേഷം ഇതിലേക്ക് തൊലികളഞ്ഞ് കുരുകളഞ്ഞ കസ്റ്റാഡ് ആപ്പിൾ, കുരുകളഞ്ഞ് ചെറിയ കഷണങ്ങളാക്കിയ ഡേറ്റ്സ് എന്നിവ ചേർത്തിളക്കണം. സെർവിങ് ബൗളിൽ ഒഴിച്ച് ഫ്രിഡ്ജിൽവെച്ച് രണ്ടുമണിക്കൂർ തണുപ്പിച്ചശേഷം മുകളിൽ കാഷ്യു, പിസ്ത കൊണ്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം..