ഈന്തപ്പഴം കൊണ്ട് തയ്യാറാക്കാം അടിപൊളി ഹെൽത്തി ഷേക്ക്!

Date Shake

ആവശ്യമായ ചേരുവകൾ

    ഈന്തപ്പഴം – 8 എണ്ണം

    തണുത്ത പാൽ – 1 ഗ്ലാസ്

    അണ്ടിപ്പരിപ്പ് – 5 എണ്ണം

    ബദാം – 5 എണ്ണം

    ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

    ഐസ് ക്യൂബ്സ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഈന്തപ്പഴത്തിലെ കുരു നീക്കം ചെയ്ത് 10 മിനിറ്റ് പാലിൽ കുതിർക്കുക.

    മിക്സിയുടെ ജാറിലേക്ക് കുതിർന്ന ഈന്തപ്പഴവും പാലും ചേർക്കുക.

    ഇതിലേക്ക് അണ്ടിപ്പരിപ്പ്, ബദാം, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കുക.

    എല്ലാം കൂടി നന്നായി അടിച്ചെടുക്കുക.

    ആവശ്യത്തിന് ഐസ് ക്യൂബ്സ് ചേർത്ത് വീണ്ടും അടിക്കുക.

    ഗ്ലാസിലേക്ക് ഒഴിച്ച് ബദാം കഷ്ണങ്ങൾ കൊണ്ട് അലങ്കരിക്കാം.

Tags