ഈന്തപ്പഴം അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

dates pickle


അച്ചാർ ഇഷ്ടമില്ലാത്തവരായി ആരുമില്ല, പ്രത്യേകിച്ച് മലയാളികൾ. കൈയിൽ കിട്ടുന്നത് എന്തും അച്ചാർ ആക്കി മാറ്റാനുള്ള കഴിവ് തന്നെ നമ്മൾക്കുണ്ട്. പക്ഷെ കുറച്ചധികം നാൾ ഇത് കേടാകാതെ വയ്ക്കലാണ് ടാസ്ക് ഉള്ള പരിപാടി. എന്നാൽ ഇന്ന് ഈത്തപ്പഴം കൊണ്ടൊരു അച്ചാർ ആയാലോ ? അതും ഒരുപാട് നാൾ കെടാതെ ഇരിക്കുന്ന തരത്തിൽ ഉണ്ടാക്കാം.

tRootC1469263">

അവശ്യ ചേരുവകൾ

ഈന്തപ്പഴം – 10 എണ്ണം
നാരങ്ങ- 5 എണ്ണം
കടുക് – 1 ടീസ്പൂൺ
വെളുത്തുള്ളി- 6
ഇഞ്ചി – ഇടത്തരം വലിപ്പമുള്ളത്
കറിവേപ്പില – ആവശ്യത്തിന്
കാശ്മീരി മുളകുപൊടി- 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
ഉലുവ- 1 ടീസ്പൂൺ
കായപ്പൊടി- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

നാരങ്ങ നീളത്തിൽ കഷ്ണങ്ങളാക്കി കുരു കളഞ്ഞെടുക്കാം. അത് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിക്കാം. അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ശേഷം വെളുത്തുള്ളി അല്ലികൾ ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. ഇതിലേയ്ക്ക് ഇഞ്ചി നീളത്തിൽ അരിഞ്ഞതും ചേർക്കാം. അൽപം കറിവേപ്പില കൂടി ചേർത്തു വഴറ്റാം. കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവ പൊടിച്ചത്, കായപ്പൊടി എന്നീ പൊടികളും ചേർത്തിളക്കി യോജിപ്പിക്കാം. തീ കുറച്ചു വച്ച് ഇതിലേയ്ക്ക് കുരുകളഞ്ഞ ഈന്തപ്പഴം ചേർക്കാം. ഒപ്പം ആവിയിൽ വേവിച്ച നാരങ്ങ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കാം. അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം ഇത് വൃത്തിയുള്ള വായുസഞ്ചാരമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

Tags