ചോറിന് കൂട്ടി കഴിക്കാൻ ഒരു സ്പെഷ്യൽ പരിപ്പ് കറി

dalcurry

ചേരുവകൾ
പരിപ്പ് - 1 കപ്പ്
സവാള  - 1 എണ്ണം അരിഞ്ഞത്
തക്കാളി - 1 എണ്ണം അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം അരിഞ്ഞത്
ചുവന്നുള്ളി - 3 അല്ലി ചുവന്നുള്ളി അരിഞ്ഞത്
വെളുത്തുള്ളി - 3 അല്ലി അരിഞ്ഞത്
കടുക് - 1/4 ടീസ്പൂൺ
ജീരകം - 1/4 ടീസ്പൂൺ
മുളകുപൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉണക്കമുളക് - 2 എണ്ണം
കറിവേപ്പില - അവശ്യത്തിന്
ഉപ്പ് - അവശ്യത്തിന്
വെള്ളം - 4 കപ്പ്
തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് 
നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിക്കുക.
ശേഷം ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ജീരകം എന്നിവ ഇട്ട് പൊട്ടിവരുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് , ചുവന്നുള്ളി അരിഞ്ഞത് , ഉണക്കമുളക്‌ , കറിവേപ്പില എന്നിവ  ചേർത്ത് വറുത്തെടുക്കുക, ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്ത് , വേവിച്ച പരിപ്പിലേക്ക് ചേർത്ത് യോജിപ്പിക്കുക. രുചികരമായ പരിപ്പ് കറി ചോറിനും ചപ്പാത്തിക്കും കൂട്ടാം. ചപ്പാത്തിയുടെ കൂടെ കഴിക്കാൻ കുറച്ച് മല്ലിയില അരിഞ്ഞത് കൂടെ ചേർത്ത് യോജിപ്പിച്ചെടുക്കാം.
 

Tags