റസ്റ്റോറന്റ് സ്റ്റൈൽ ദാൽ മഖനി വീട്ടിൽ തന്നെ
ആവശ്യമായ സാധനങ്ങള്‍
1.രാജ്മ – രണ്ടു വലിയ സ്പൂൺ, ഒരു രാത്രി കുതിർത്തത്
2.ഉഴുന്ന്, ഒരു രാത്രി കുതിർത്തത് – അരക്കപ്പ്
3.എണ്ണ – പാകത്തിന്
4.ജീരകം – അര ചെറിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ
5.സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
ടുമാറ്റോ പ്യൂരി – അരക്കപ്പ്
6.ഫ്രഷ് ക്രീം – അരക്കപ്പ്
7.വെണ്ണ – ഒരു വലിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙രാജ്മയും ഉഴുന്നും മൂന്നു കപ്പ് വെള്ളവും അൽപം ഉപ്പും ചേർത്തു വേവിക്കുക.
∙ചീനച്ചട്ടിയിൽ ഇടത്തരം തീയിൽ എണ്ണ ചൂടാക്കി ജീരകവും ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റും വഴറ്റുക.
∙ഇതിലേക്ക് അഞ്ചാമത്ത ചേരുവ ചേർത്തു വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ ഉഴുന്നും രാജ്മയും ചേർത്തു തിളപ്പിക്കണം. ഇതിൽ ക്രീം ചേർത്തു നന്നായി ഇളക്കി വാങ്ങാം.
∙വെണ്ണയും മല്ലിയിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.
.jpg)

