വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്‌റ്റൈല്‍ ദാല്‍ മഖാനി

Dal makhani
Dal makhani

ഉഴുന്ന് - ഒരു കപ്പ്
രാജ്മ പയര്‍ - കാല്‍ കപ്പ്
ഫ്രഷ് ക്രീം - കുക്കിംഗ് ക്രീം, വിപ്പിംഗ് ക്രീം, ഹെവി ക്രീം ഏതെങ്കിലും
കസൂരി മേത്തി - ആവശ്യത്തിന്
സവാള - ഒരെണ്ണം, ചെറുതായി നുറുക്കിയത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍
തക്കാളി - ഒരു കപ്പ് പ്യൂരിയാക്കിയത്
തയ്യാറാക്കുന്ന വിധം

tRootC1469263">

ആദ്യം തന്നെ ഉഴുന്നും രാജ്മ പയറും നല്ലവണ്ണം കഴുകി 6-8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. തിളച്ച വെള്ളത്തില്‍ ആണ് കുതിര്‍ക്കുന്നതെങ്കില്‍ 4 മണിക്കൂര്‍ വെച്ചാല്‍ മതിയാകും. രാജ്മ പയര്‍ ഇല്ലെങ്കില്‍ കറുത്ത കടല ആയാലും മതി. രാജ്മ പയര്‍ ചേര്‍ത്താലും ഇഷ്ടമാണെങ്കില്‍ രണ്ട് ടേബിള്‍സ്പൂണ്‍ കറുത്ത കടലയും ചേര്‍ക്കാം.

ഉഴുന്നും രാജ്മ പയറും നന്നായി കുതിര്‍ന്നതിന് ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് ചേരുവകള്‍ ഒരു കുക്കറിലേക്ക് മാറ്റി നാല് കപ്പ് വെള്ളം കൂടി ചേര്‍ത്ത് മീഡിയം തീയില്‍ 10 വിസില്‍ അടിപ്പിക്കുക. ഏതാണ്ട് 35-40 മിനിട്ടോളം വേണം ഇവ വേവാന്‍.

അതിനുശേഷം കുക്കര്‍ തുറന്ന് പരിപ്പ് നല്ലവണ്ണം വെന്തോ എന്ന് പരിശോധിക്കുക. രാജ്മ പയറും ഉഴുന്നും നന്നായി ഉടയുന്ന പരുവമാകണം.

ഒരു അടി കട്ടിയുള്ള പാത്രം അടപ്പത്ത് വെച്ച് അതിലേക്ക് ഒന്നര ടേബിള്‍സ്പൂണ്‍ ബട്ടറും ഒരു ടേബിള്‍സ്പൂണ്‍ നെയ്യും ഒഴിക്കുക. ഇതിലേക്ക് ഒരു കറുവപ്പട്ട ഇല, മൂന്ന് ഏലയ്ക്ക എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേര്‍ത്ത് ഗോള്‍ഡന്‍ കളര്‍ ആകുന്നത് വരെ വഴറ്റുക.

ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

ഇനി അതിലേക്ക് പ്യൂരി ആക്കി വെച്ചിരിക്കുന്ന തക്കാളി കൂടി ചേര്‍ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒന്നര ടേബിള്‍സ്പൂണ്‍ മുളക് പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ക്കുക. രുചിക്ക് അുസരിച്ച് ഇവയില്‍ മാറ്റം വരുത്താം.

മസാലയുടെ പച്ചമണം മാറുമ്പോള്‍ അതിലേക്ക് വേവിച്ച ഉഴുന്നും പയറും ബാക്കിവന്ന വെള്ളത്തോടെ ഉടച്ചുചേര്‍ക്കുക. വേണമെങ്കില്‍ ഇതിലേക്ക് ഒരുകപ്പ് തിളച്ച വെള്ളം കൂടി ചേര്‍ക്കാം. ഇത് ചെറുതീയില്‍ വേവിച്ചെടുക്കണം. വെള്ളം വറ്റുന്നതിനനുസരിച്ച് ചൂടുവെള്ളം ചേര്‍ത്ത് ഒരു മണിക്കൂറോളം ചെറുതീയില്‍ പരിപ്പ് വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കണം.

രുചിച്ച് നോക്കി ഉപ്പു് പാകമാക്കുക. ഇനി അര ടീസ്പൂണ്‍ കസൂരി മേത്തി കയ്യിലിട്ട് ഒന്ന് തിരുമ്മി കറിയിലേക്ക് ചേര്‍ക്കുക. ശേഷം കാല്‍ക്കപ്പ് ക്രീമും കൂടി ചേര്‍ക്ക് പത്ത് മിനിറ്റ്് കൂടി അടുപ്പില്‍ വെക്കുക. രുചിയൂറും ദാല്‍ മഖാനി തയ്യാര്‍.

Tags