തയ്യാറാക്കാം ദാൽ കുറുമ

gfj
gfj

ആവശ്യമായ സാധനങ്ങൾ

1. കാരറ്റ്, ബീൻസ്, കാബേജ് എന്നിവ പൊടിയായി അരിഞ്ഞത് – എല്ലാം കൂടി രണ്ടു കപ്പ്
2. ചെറുപയർ – ഒരു കപ്പ്
3. എണ്ണ – കാൽ കപ്പ്
നെയ്യ് – രണ്ടു ചെറിയ സ്പൂൺ
4. ഗ്രാമ്പൂ – ഒൻപത്
ഏലയ്ക്ക – ആറ്
കറുവാപ്പട്ട – ഒരിഞ്ചു വലുപ്പമുള്ള ആറു കഷണം
5. സവാള കനം കുറച്ച് അരിഞ്ഞത് – അരക്കപ്പ്
6. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ, അരച്ചത്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ, അരച്ചത്
7. ഒരു കപ്പ് തേങ്ങ പിഴിഞ്ഞെടുത്ത പാൽ – അരക്കപ്പ്
തൈര് – കാൽ കപ്പ്
കശുവണ്ടിപ്പരിപ്പ് അരച്ചത് – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8. പച്ചമുളക് – ആറ്, രണ്ടായി മുറിച്ചത്
പഴുത്ത തക്കാളി – രണ്ട്, അരിഞ്ഞത്
നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
മല്ലിയില – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

പച്ചക്കറികൾ പകുതി വേവിൽ വേവിച്ചു വയ്ക്കണം. പയർ ചൂടായ ചീനച്ചട്ടിയിൽ ചൂടാക്കി പാകത്തിനു വെള്ളം ചേർത്തു വേവിക്കണം. പയർ വെന്ത ശേഷം അരക്കപ്പ് ഗ്രേവി ഉണ്ടായിരിക്കണം. പാനിൽ എണ്ണയും നെയ്യും ചൂടാക്കി നാലാമത്തെ ചേരുവ  ചേർത്തു മൂപ്പിക്കണം. ഇതിൽ സവാള ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പയർ വെള്ളത്തോടു കൂടി ചേർക്കണം. ഇതിൽ ഏഴാമത്തെ ചേരുവ ചേർക്കുക. ഗ്രേവി കൂടുതൽ വേണമെങ്കിൽ അൽപം വെള്ളം ചേർക്കാം. ചെറുതീയിൽ വച്ചു തിളയ്ക്കുമ്പോൾ എട്ടാമത്തെ ചേരുവയും വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികളും ചേർത്തു യോജിപ്പിക്കണം. ദാൽ കുറുമ റെഡി…

Tags