ഉച്ചയൂണിന് കിടിലൻ അയലക്കറി ആയാലോ ?
Jan 27, 2026, 18:10 IST
അവശ്യ ചേരുവകള്‍
അയല – 4 എണ്ണം
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരവിയത് – 2 ടേബിള്‍ സ്പൂണ്‍
പുളി – ഒരു ചെറിയ ഉരുള
ഇഞ്ചി – ഒരു കഷണം
മുളക് – 8 എണ്ണം
മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അയല വൃത്തിയായി കഴുകിയെടുക്കുക. പച്ചമുളക്, ഇഞ്ചി, ചെറിയ ഉള്ളി എന്നിവയും പാകത്തിന് ഉപ്പു ചേര്‍ത്ത് പുളി പിഴിഞ്ഞൊഴിച്ച് ഇനി വേവിക്കുക. തേങ്ങ ചിരവിയതും, മല്ലിയും, മുളകും കൂടി വെളിച്ചെണ്ണയില്‍ വറുത്ത് അരച്ചെടുക്കുക. തിളച്ചു കഴിയുമ്പോള്‍ ഇത് കറിയിലേക്ക് ഒഴിക്കുക. ഒന്നു കൂടി തിളച്ചാല്‍ കിടിലൻ അയലക്കറി തയ്യാര്‍.
.jpg)


