കിടിലന്‍ രുചിയില്‍ ഒരു വെറൈറ്റി കട്‌ലറ്റ്


ചേരുവകള്‍
ചെമ്മീന്‍
ഉപ്പ്
മഞ്ഞള്‍പ്പൊടി
ഗരംമസാല
ഇഞ്ചി
പച്ചമുളക്
ഉരുളക്കിഴങ്ങ്
സവാള
മല്ലിയില
നാരങ്ങ
റവ
മുട്ട
Also Read : കുക്കറുണ്ടെങ്കില്‍ മന്തിയുണ്ടാക്കാന്‍ ഇനി വെറും മിനുട്ടുകള്‍ മാത്രം മതി !
തയ്യാറാക്കുന്ന വിധം
പാന്‍ അടുപ്പില്‍ എണ്ണയൊഴിച്ചു ചൂടാക്കുക
അതിലേക്ക് രണ്ടോ മൂന്നോ സവാള ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.
വെളുത്തുള്ളി അല്ലിയും ഇഞ്ചിയും രണ്ടോ മൂന്നോ പച്ചമുളകും അരച്ചത് ഒരു ടേബിള്‍സ്പൂണ്‍ ഇതിലേയ്ക്ക് ചേര്‍ത്തിളക്കുക.
ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയും, നന്നായി കഴുകി വൃത്തിയാക്കിയ ചെമ്മീനും ചേര്‍ത്തിളക്കുക.

ഇതിലേക്ക് രണ്ട് ഉരുഴക്കിഴങ്ങ് വേവിച്ചതും, അല്‍പ്പം മല്ലിയിലയും, ഒരു നാരങ്ങ പകുതി പിഴിഞ്ഞ നീരും ചേര്‍ത്തിളക്കുക.
ഒരു പാന്‍ അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് തയ്യാറാക്കിയ ചെമ്മീന്‍ ഇഷ്ട്ടപ്പെട്ട ആകൃതിയില്‍ ഉരുട്ടി ബ്രെഡ് പൊടിച്ചതിലും ഒന്നോ രണ്ടോ മുട്ട പൊട്ടിച്ചൊഴിച്ചതിലും മുക്കി എണ്ണയില്‍ വറുത്തെടുക്കാം