ഉണക്ക ചെമ്മീൻ കട്ട്ലറ്റ് ഉണ്ടാക്കാം

soya cutlets
soya cutlets

ഉണക്കച്ചെമ്മീൻ -100ഗ്രാം (വറുത്തു തല കളഞ്ഞത് )

ഉരുളക്കിഴങ്ങ് -250ഗ്രാം (പുഴുങ്ങി പൊടിച്ചത് )

സവാള -ചെറുത് 1(ചെറുതായി അരിഞ്ഞത് )

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ആവശ്യത്തിന്

പച്ചമുളക് -എരുവിന് ആവശ്യത്തിന്

മഞ്ഞൾ പൊടി -1നുള്ള് കുരുമുളക് പൊടി -ആവശ്യത്തിന്

മല്ലിയില -അൽപ്പം (അരിഞ്ഞത് )

മൈദ -1സ്പൂൺ

കോൺഫ്ലൗർ -1സ്പൂൺ

ഉപ്പ് -ആവശ്യത്തിന്

എണ്ണ -ആവശ്യത്തിന്

ബ്രെഡ് ക്രമ്പ്സ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കോൺഫ്ലൗറും മൈദായും ചേർത്ത് മിശ്രിതം റെഡി ആക്കുക.

ഒരു പാനിൽ രണ്ടു സ്പൂൺ എണ്ണ ഒഴിച്ച് സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ഒന്ന് വഴറ്റുക.

അതിലേക്ക് കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ചേർക്കുക.

ഉരുളകിഴങ്ങും ഉണക്കച്ചെമ്മീനും മല്ലിയിലയും ചേർത്ത് യോജിപ്പിച്ച് ഇഷ്ട്ടമുള്ള ആകൃതിയിൽ മിശ്രിതത്തിൽ മുക്കിയ ശേഷം ബ്രെഡ് ക്രംമ്സിലും മുക്കി ചൂടായ എണ്ണയിൽ ഇട്ട് വർത്ത് എടുത്താൽ ഉണക്കച്ചെമ്മീൻ കട്ട്ലറ്റ് റെഡി.

Tags