കൈവശമുള്ള ബ്രഡ് വെച്ച് നിമിഷനേരം കൊണ്ട് തയ്യാറാക്കാം സൂപ്പർ കട്ട്ലറ്റ്
ചേരുവകൾ
ബ്രഡ് – 6 സ്ലൈസ്
ഉരുളക്കിഴങ്ങ് – 2 എണ്ണം, വേവിച്ചത്
സവാള – 1 എണ്ണം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
മല്ലിയില – കുറച്ച്
മുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബ്രഡ് ക്രംബ്സ് – ½ കപ്പ്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
വേവിച്ച ഉരുളക്കിഴങ്ങ് നന്നായി ഉടയ്ക്കുക.
സവാള, പച്ചമുളക്, ഇഞ്ചി എന്നിവ അല്പം എണ്ണയിൽ വഴറ്റുക.
ഇതിലേക്ക് ഉരുളക്കിഴങ്ങ്, മുളകുപൊടി, ഗരം മസാല, ഉപ്പ്, മല്ലിയില ചേർത്ത് നന്നായി ഇളക്കുക.
ബ്രഡ് സ്ലൈസുകൾ വെള്ളത്തിൽ ചെറുതായി മുക്കി ഉടൻ പിഴിഞ്ഞെടുക്കുക.
ബ്രഡ് ഉരുളക്കിഴങ്ങ് മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി കുഴയ്ക്കുക.
ചെറിയ ഉരുളകളാക്കി കട്ലറ്റ് ആകൃതിയിൽ പരത്തി ബ്രഡ് ക്രംബ്സിൽ പൊതിയുക.
ചൂടായ എണ്ണയിൽ മീഡിയം തീയിൽ ഇരുവശവും സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക.
.jpg)

