കറിവേപ്പില കൊണ്ട് അടിപൊളി ചമ്മന്തിപ്പൊടി തയ്യാറാക്കാം..!

google news
curryleaves chammanthippodi

ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് കറിവേപ്പില. ഇത് കൊണ്ട് ദോശയ്ക്കും ചോറിനുമെല്ലാം ഒപ്പം കഴിക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഒരു ചമ്മന്തിപ്പൊടി ഉണ്ടാക്കാം. എണ്ണ ചേർക്കാത്ത ഈ ചമ്മന്തിപ്പൊടി 2-3 മാസം കേടുകൂടാതെ സൂക്ഷിക്കാനും പറ്റും.

ആവശ്യമായവ 

കറിവേപ്പില – ഒരു കപ്പ്

ഉഴുന്നുപരിപ്പ് – 4 ടീ സ്പൂൺ

കടലപരിപ്പ് – 3 ടീസ്പൂൺ

ജീരകം – 2 ടീസ്പൂൺ

ചുവന്ന മുളക് – 12 എണ്ണം

വെളുത്തുള്ളി – 12 എണ്ണം

കായം – ഒരു കഷണം

പുളി – കുറച്ച്

ഉപ്പ് – പാകത്തിന്

തയാറാക്കേണ്ട വിധം 

ആദ്യം കറിവേപ്പില കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ് വയ്ക്കണം. ശേഷം ഒരു പാൻ എടുത്ത് അതിൽ കറിവേപ്പിലയിട്ട് ചൂടാക്കി എടുക്കുക. ഇല എടുത്ത് നോക്കുമ്പോൾ പൊടിഞ്ഞു വരുന്ന പാകത്തിൽ വേണം ചൂടാക്കി എടുക്കാൻ. ഉഴുന്നു പരിപ്പ്, കടല പരിപ്പ്, ജീരകം, ചുവന്ന മുളക്, വെളുത്തുള്ളി എന്നിവ എല്ലാം പ്രത്യേകം വറുത്ത് കോരുക. ഇനി എല്ലാം കൂടി എടുത്ത് അതിലേക്ക് ഉപ്പും കായവും പുളിയും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കാം. പൊടിയുടെ ചൂട് മാറിയ ശേഷം നല്ലൊരു പാത്രത്തിലേക്ക് മാറ്റി വായുകടക്കാത്ത വിധം അടച്ചു സൂക്ഷിക്കാം.

Tags