ഉച്ചയൂണ് കേമമാക്കാൻ ഈ കറി മതി

This curry is enough to make your lunch delicious.


ചേരുവകൾ

    വെളിച്ചെണ്ണ
    കടുക്
    വെളുത്തുള്ളി
    ഇഞ്ചി
    പച്ചമുളക്
    ചുവന്നുള്ളി
    ചീര
    കറിവേപ്പില
    ഉപ്പ്
    തൈര്
    മുളകുപൊടി
    ജീരകം


തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
    വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. അതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞതു ചേർക്കാം.
    വെളുത്തുള്ളിയും നിറം മാറി വരുമ്പോൾ ഒരുപിടി ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്തു വഴറ്റാം.
    ചുവന്നുള്ളി വെന്തു വരുമ്പോൾ ചീരയുടെ ഇല ചെറുതായി അരിഞ്ഞതു ചേർക്കാം.
    മറ്റൊരു ബൗളിൽ കുറച്ച് തൈരെടുക്കാം. അതിലേയ്ക്ക് മഞ്ഞൾപ്പൊടിയും ജീരകവും മുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
    ചീരയില വെന്തുവരുമ്പോൾ തൈര് അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
    ആവശ്യമെങ്കിൽ ഒരു നുള്ള ചുക്ക് കൂടി ചേർക്കാം. ഇനി ഇത് ചൂടോടെ ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കാം

Tags